പി.വി അന്‍വര്‍ നിലമ്പൂരില്‍ മത്സരിക്കും ,തൃണമൂൽ കോൺഗ്രസ് പാർട്ടി ചിഹ്നം അനുവദിച്ചു; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

0
160

മലപ്പുറം:പി.വി. അൻവർ നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു. തൃണമൂൽ കോൺഗ്രസ് അദ്ദേഹത്തിന് പാർട്ടി ചിഹ്നം അനുവദിച്ചിട്ടുണ്ട്. പി.വി. അൻവറിന്റെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് തൃണമൂൽ കോൺഗ്രസിന്റെ ദേശീയ നേതൃത്വം ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. കേരളത്തിലെ തിരഞ്ഞെടുപ്പ് ചുമതല തൃണമൂൽ കോൺഗ്രസിന്റെ രാജ്യസഭാ പാർലമെന്ററി പാർട്ടി നേതാവ് ഡെറിക് ഓബ്രയാണ്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി തൃണമൂൽ കോൺഗ്രസിന്റെ ആദ്യ സംഘം ഇന്ന് കേരളത്തിൽ എത്തും.മത്സരിക്കാതിരിക്കാൻ പി.വി. അൻവറെ യുഡിഎഫ് ശ്രമിച്ചിരുന്നു. ഇന്നലെ രാത്രി രാഹുൽ മാങ്കൂട്ടം അദ്ദേഹത്തെ കണ്ടുമുട്ടിയിരുന്നു. എന്നാൽ, മത്സരിക്കുമെന്ന അൻവറിന്റെ അന്തിമ തീരുമാനം ഇന്ന് പ്രഖ്യാപിക്കപ്പെടും.യുഡിഎഫിലേക്ക് വരില്ലെന്ന് പ്രഖ്യാപിച്ച പി.വി. അൻവർ സ്വതന്ത്രമായി മത്സരിക്കുമോ എന്നതാണ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ അടുത്ത രാഷ്ട്രീയ ആകർഷണം.