‘ ഉറപ്പോടെ’ പാലാരിവട്ടം മേൽപ്പാലം തുറന്നു

0
25

കൊ​ച്ചി:  പുനർനിർമ്മിച്ച പാ​ലാ​രി​വ​ട്ടം മേ​ൽ​പ്പാ​ലം ​ വീണ്ടും ഗതാഗതത്തിനായി തുറന്നു നൽകി . തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ ച​ട്ടം നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ഔ​ദ്യോ​ഗി​ക ച​ട​ങ്ങു​ക​ൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അതേസമയം മന്ത്രി ജി സുധാകരൻ ആയിരുന്നു ആദ്യ യാത്രക്കാരൻ. സി​പി​എം പ്ര​വ​ർ​ത്ത​ക​ർ പാ​ല​ത്തി​ലൂ​ടെ ബൈ​ക്ക് റാ​ലി സം​ഘ​ടി​പ്പി​ച്ചു.

2016 ഒ​ക്ടോ​ബ​ര്‍ 12 നായിരുന്നു പാലാരിവട്ടം പാലം ആദ്യമായിി തുറന്നു നൽകിയത്. എന്നാൽ കേവലം ആ​റു മാ​സം കൊ​ണ്ട് ത​ന്നെ പാ​ല​ത്തി​ൽ കേ​ടു​പാ​ടു​ക​ൾ ക​ണ്ടെ​ത്തി. തുടർന്ന് 2019 മേ​യ് ഒ​ന്നി​ന് പാ​ലം അ​റ്റ​കു​റ്റ​പ​ണികൾ​ക്കാ​യി അ​ട​ച്ചു.  പിന്നീട് പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിം കുഞ്ഞ് അടക്കമുള്ളവർക്ക് എതിരെ അഴിമതിി ആരോപണങ്ങളും തുടർന്ന് അന്വേഷണവും നടന്നു നടപടികൾ സ്വീകരിച്ചു.പാ​ല​ത്തി​ന്‍റെ അ​വാ​സ​ന മി​നു​ക്ക് പ​ണി​ക​ൾ ശ​നി​യാ​ഴ്ച രാ​ത്രി​യോ​ടെ പൂ‍​ർ​ത്തി​യാ​യി. പാ​ലാ​രി​വ​ട്ട​ത്തെ ആ​ദ്യ പാ​ലം നി​ർ​മി​ക്കാ​ൻ 28 മാ​സ​ങ്ങ​ളാ​ണ് വേ​ണ്ടി വ​ന്ന​തെ​ങ്കി​ൽ വെ​റും അ​ഞ്ച് മാ​സ​വും 10 ദി​വ​സ​വു​മെ​ടു​ത്താ​ണ് ഡി​എം​ആ​ർ​സി​യും ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ സൊ​സൈ​റ്റി​യും ചേ​ർ​ന്ന് പാ​ലം പു​ന​ർ നി​ർ​മി​ച്ച​ത്.