കുവൈത്ത് : മലപ്പുറം ജില്ലാ അസോസിയേഷൻ കുവൈറ്റ് എട്ടാം വാർഷികാഘോഷം – ഫിനിക്സ് മാമാങ്കം 2K25 നൃത്ത സംഗീത നിശ അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓപ്പൺ വേദിയിൽ വച്ച് അരങ്ങേറി.
സാംസ്കാരിക പരിപാടികളോടെ ആരംഭിച്ച ചടങ്ങിൽ മാമാങ്കം ജനറൽ കൺവീനർ ബിജു ഭാസ്കർ സ്വാഗതമാശംസിക്കുകയും
അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ: മുഹമ്മദ് ബഷീർ
അധ്യക്ഷതവഹിക്കുകയും ചെയ്തു.
ഷിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പ് ചെയർപേഴ്സൺ നസീഹ മുഹമ്മദ് റബീഹ് ഉദ്ഘാടനം നിർവഹിച്ചു.ഫിനിക്സ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ സുനിൽ പാറകപ്പാടത്ത്, അൽ നാസർ ഗ്രൂപ്പ് സി.ഇ.ഒ യുസഫ് ഫൈസൽ അൽ റഷീദ് എന്നിവർ
വിശിഷ്ടാതിഥികളായിരുന്നു.
അസോസിയേഷൻ ജനറൽ സെക്രട്ടറി ഷറഫുദ്ദീൻ പുറക്കയിൽ സംഘടനയുടെ പ്രവർത്തനരീതികളെകുറിച്ച് വിവരിച്ചു.
മാമാങ്കം ജനറൽ കോഡിനേറ്റർ വാസുദേവൻ മമ്പാട്,
മുഖ്യരക്ഷാധികാരി ഷറഫുദ്ദീൻ കണ്ണേത്ത്,
ലേഡീസ് വിങ് ചെയർപേഴ്സൺ അനു അഭിലാഷ്, മാക്ക് കിഡ്സ് പ്രസിഡൻറ് ദീത്യ സുധീപ് എന്നിവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു.
മുഖ്യ സ്പോൺസർമാരായ സെഗുറൊ ഷിപ്പിങ് കമ്പനി ഫൈനാൻസ് ഹെഡ്
കെ ടി തോമസ്, സിംഫണി ഹോളിഡേയ്സ് ഡയറക്ടർ സിമിയ ബിജു, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് കൺട്രി ഹെഡ് അഫ്സൽ ഖാൻ, മെഡക്സ് മെഡിക്കൽ ഗ്രൂപ്പ് ചെയർമാൻ മുഹമ്മദലി വി പി, ഫ്രണ്ട് ലൈൻ ലോജിസ്റ്റിക്സ് വൈസ് പ്രസിഡന്റ് മുസ്തഫ കാരി, ക്വാളിറ്റി ഫുഡ് സ്റ്റഫ്സ് ചെയർമാൻ മുസ്തഫ ഉണ്ണിയാലുക്കൽ, ദഹലിയ ഗ്രൂപ്പ് ചെയർമാൻ ഡോ.അബ്ദുല്ല ഹംസ ,മാമാങ്കം ജോയിൻ്റ് കൺവീനർമാരായ അഷ്റഫ് ചൂരോട്ട് , അഡ്വ.ജസീന ബഷീർ, ജോയിൻ്റ് കോഡിനേറ്റർ അഭിലാഷ് കളരിക്കൽ, വൈസ് പ്രസിഡണ്ട് മാരായ മുജീബ് കെ ടി, മാർട്ടിൻ ജോസഫ് , ജോയിൻ്റ് സെക്രട്ടറി റാഫി ആലിക്കൽ, ജോയിൻ്റ് ട്രഷറർ അഫ്സൽ ഖാൻ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.മാമാങ്കം സുവനീർ കൺവീനർ ഇല്ല്യാസ് പാഴൂരിൽ നിന്ന് ഉൽഘാടക , നസീഹ മുഹമ്മദ് റബീഹ് സുവനീർ ഏറ്റുവാങ്ങിക്കൊണ്ട് പ്രകാശനം നിർവഹിച്ചു.
വ്യത്യസ്ത മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഡോ: അബ്ദുല്ല ഹംസ,
ഡോ: സലിം കുണ്ടുങ്ങൽ, ഷമേജ് കുമാർ എന്നിവരെ പ്രത്യേക ബഹുമതികൾ നൽകിക്കൊണ്ട് ചടങ്ങിൽ ആദരിച്ചു. അംഗങ്ങളുടെ മക്കളിൽ 10, 12, ക്ലാസ്സുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്കുള്ള അവാർഡും സംഗീതതിലുള്ള പ്രത്യേക പ്രാവീണ്യം പരിഗണിച്ചുകൊണ്ട് മാസ്റ്റർ ജീവ ജിഗ്ഗുവിന് ഗാന പ്രതിഭ പുരസ്കാരവും നൽകി.
സംഘടനയുടെ സഹായ പദ്ധതിയായ “പ്രതീക്ഷ” – മലപ്പുറം ജില്ലക്കായുള്ള കൈത്താങ്ങ്, സഹായനിധിയിലേക്ക് യുവസംരഭകനായ യൂനുസ് അബ്ദുൽ റസാഖ് ആദ്യ സംഭാവന നൽകിക്കൊണ്ട് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ട്രഷറർ പ്രജിത്ത് മേനോന്റെ നന്ദിപ്രകാശനത്തോടെ സാംസ്‌കാരിക സമ്മേളനം അവസാനിച്ചു.
തുടർന്ന് അസോസിയേഷൻ അംഗങ്ങളുടെയും കുട്ടികളുടെയും കലാപരിപാടികളും, നാട്ടിൽ നിന്ന് വന്ന സരിഗമപ ഫെയിം ജാസിം ജമാൽ, കീർത്തന S.K, നടിയും ഗായികയുമായ വർഷ പ്രസാദ്, കൊളോണിയൽ കസിൻസ് ഷാൻ – ഷാ ബ്രദേഴ്സ് എന്നിവരോടൊപ്പം നബീൽ , ഹക്കിം അടങ്ങിയ ഓർക്കസ്ട്ര ടീമും ചേർന്ന് നടത്തിയ മ്യൂസിക്കൽ ഷോയും കാണികളെ ആഘോഷോന്മാദത്തിലാക്കി.
ദൃശ്യ ശബ്ദ വിസ്മയം തീർത്ത് മ്യൂസിക്ക് ബീറ്റ്സ്സിൻ്റെ പ്രകടനം കാണികൾക്ക് വേറിട്ട അനുഭവമായിരുന്നു. മാമാങ്കം പ്രോഗ്രാം കൺവീനർ അനസ് തയ്യിൽ പരിപാടികൾക്ക് നേതൃത്വം നൽകി.
വിവിധ സബ് കമ്മിറ്റി ഭാരവാഹികൾ, എക്സിക്യൂട്ടീവ് അംഗങ്ങൾ, ലേഡീസ് വിങ്ങ് അംഗങ്ങൾ,വോളന്റിയർ അംഗങ്ങൾ എന്നിവർ ചേർന്ന് പരിപാടികൾ നിയന്ത്രിച്ചു.

































