കുവൈത്ത് നൽകിയ ആദ്യ ഘട്ട അടിയന്തരസഹായം ഗസ മുനമ്പിലെത്തി

കുവൈത്ത് സിറ്റി: കുവൈത്ത് റെഡ് ക്രസെൻ്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഗസ്സ മുനമ്പിലേക്ക് അയച്ച മരുന്നുകൾ ഉൾപ്പെടെയുള്ള ദുരിതാശ്വാസ സാമഗ്രികൾ അവിടെ എത്തിയതായി അധികൃതർ അറിയിച്ചു. പലസ്തീൻ റെഡ് ക്രസന്റിന് 85 ടൺ ഭക്ഷണവും മെഡിക്കൽ സാധനങ്ങളും വീൽചെയറുകളും ആണ് നൽകിയതെന്ന് KRCS  ഡിസാസ്റ്റർ ആൻഡ് എമർജൻസി മാനേജ്‌മെന്റ ഡയറക്ടർ യൂസഫ് അൽ മരാജ് കുവൈത്ത് ന്യൂസ് ഏജൻസിക്ക്്യ് നൽകിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

വൈകാതെ തന്നെ കൂടുതൽ സഹായം ഗസ്സയിൽ എത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇതിനായി പൊതുസമൂഹത്തിൽ നിന്നും സംഭാവനകൾ സ്വീകരിക്കുന്നതിനായി ‘നിനക്കൊപ്പം പാലസ്തീൻ ‘ എന്നാ ക്യാംപെയിൻ സംഘടിപ്പിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

ഈ സഹായം ഗസ് വരെ എത്തിച്ചു നൽകിയെന്ന് സഹായിച്ച ഈജിപ്ഷ്യൻ റെഡ് ക്രസന്റിനും അവിടെനിന്ന് ആവശ്യക്കാർ ഇലേക്ക് എത്തിച്ചു നൽകിയ   പലസ്തീൻ റെഡ് ക്രസൻ്റിനും അദ്ദേഹം  നന്ദി പറഞ്ഞു.