കുവൈറ്റ് സിറ്റി : എഴുത്തുകാരുടെ കൂട്ടായ്മയായ പ്രതിഭ കുവൈറ്റിന്റെ പ്രതിമാസ യോഗം ഫഹഹീലിൽ ചേർന്നു. തീക്ഷ്ണമായ ജീവിതക്കാഴ്ചകളെ ഉൾക്കൊണ്ടുള്ള പെണ്ണെഴുത്തുകളുടെ സമ്പന്നതയാണ് ഇപ്പോൾ സാഹിത്യത്തിൽ ഉള്ളതെന്ന് യോഗം അഭിപ്രായപ്പെട്ടു. “അഥീന” എന്ന പേരിലുള്ള ആഗസ്ത് മാസത്തെ മാഗസിൻ മഞ്ജു മൈക്കിളിന് കോപ്പി നൽകി എഡിറ്ററായ സീന രാജാവിക്രമൻ പ്രകാശനം ചെയ്തു. കുവൈറ്റിലെ മലയാളം എഴുത്തുകാരിൽ ആദ്യമായിട്ടാണ് ഒരു വനിത എഡിറ്ററായുള്ള മാഗസിൻ പ്രതിഭ കുവൈറ്റ് അവതരിപ്പിച്ചത്. മാഗസിനിലെ കൃതികളിന്മേലുള്ള ചർച്ചയും തുടർന്നുണ്ടായിരുന്നു. ഉത്തമൻ വളത്തുക്കാട് സ്വന്തം കവിത അവതരിപ്പിച്ചു.
പ്രതിഭ കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ കുവൈറ്റിലെ എഴുത്തുകാർക്കായി നവംബറിൽ നടത്തുന്ന ചെറുകഥ ശില്പശാലയിലേക്ക് കഥകൾ ക്ഷണിച്ചു. കഥകൾ prathibhakwt@gmail.com എന്ന വിലാസത്തിലേക്ക് അയക്കാവുന്നതാണ്. സേവ്യർ ആന്റണി അധ്യക്ഷത വഹിച്ച യോഗത്തിൽ ഷിബു ഫിലിപ്പ്, പ്രവീൺ കൃഷ്ണ, സതീശൻ പയ്യന്നൂർ, ഉത്തമൻ വളത്തുക്കാട്, മഞ്ജു മൈക്കിൾ, സീന രാജവിക്രമൻ, ജവാഹർ. കെ. എഞ്ചിനീയർ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.