മലപ്പുറം :നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് അൻവറിന്റെ സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചു. പൂവും പുല്ലും ചിഹ്നത്തിൽ മത്സരിക്കുന്ന അൻവർ പിണറായിസത്തിനെതിരെയാണ് മത്സരമെന്ന് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.ഇതിനു മുൻപ്, നിലമ്പൂർ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും വി.ഡി. സതീശൻ നയിക്കുന്ന യു.ഡി.എഫിലേക്ക് ചേരില്ലെന്നുമായിരുന്നു പി.വി. അൻവറിന്റെ നിലപാട്. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൻ ആഗ്രഹിക്കുന്നുവെങ്കിലും പണപരിമിതി കാരണം സാധ്യമല്ലെന്നും അദ്ദേഹം പ്രസ്താവിച്ചിരുന്നു. എന്നാൽ, ഈ നിലപാടിൽ നിന്ന് പെട്ടെന്ന് മാറിയ അൻവർ ഇപ്പോൾ തിരഞ്ഞെടുപ്പ് മൽസരത്തിന് തയ്യാറായിരിക്കുന്നു.