കുവൈത്ത് സിറ്റി: കുവൈറ്റിലും മറ്റ് ഗൾഫ് രാജ്യങ്ങളിലും ഇലക്ട്രോണിക് തട്ടിപ്പ് വർധിച്ചുവരുന്നതായി റിപ്പോർട്ട്. ചാറ്റ് പ്രോഗ്രാമുകൾ, സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകൾ, സന്ദേശങ്ങൾ, ഇലക്ട്രോണിക് ഗെയിമുകൾ, വ്യാജ പേജുകൾ എന്നിവയിലൂടെ തട്ടിപ്പ് വ്യാപകമാകുന്നതായി അൽ-ഖബാസ് ദിനപത്രമാണ് റിപ്പോർട്ട് ചെയ്തത്. കുറ്റകൃത്യം തെളിയിക്കുന്നതിലെ സാങ്കേതിക ബുദ്ധിമുട്ടുകളുടെ ഫലമായിട്ടാണിത് റിപ്പോർട്ടിൽ പറയുന്നുണ്ട്.
അടുത്തകാലത്തായി പ്രമുഖ കമ്പനികളുടെയോ സ്റ്റോറുകളുടെയോ വ്യാജ ലോഗോകൾ ഉൾപ്പെടെ സ്ഥാപിച്ചു കൊണ്ടുള്ള സൈറ്റുകൾ വഴിയും സങ്കീർണ്ണമായ തട്ടിപ്പ് രീതികൾ വർദ്ധിച്ചു വരുന്നുണ്ട്. സ്മാർട്ട് ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്ന നിരവധി ആളുകളെ ലക്ഷ്യമിട്ടുള്ളതാണ് ഇവ. ഇലക്ട്രോണിക് തട്ടിപ്പുമായി ബന്ധപ്പെട്ട് 350 കേസുകൾ രാജ്യത്ത് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വാട്ട്‌സ്ആപ്പ് അല്ലെങ്കിൽ ഐഎംഒ പോലുള്ള കമ്മ്യൂണിക്കേഷൻ ആപ്ലിക്കേഷനുകൾ വഴി കുവൈറ്റ് ഫോൺ നമ്പറുകൾ ഉപയോഗിച്ചോ അല്ലെങ്കിൽ ടെക്‌സ്‌റ്റ് മെസേജുകൾ വഴിയോ സർക്കാർ ലോഗോകളോ പേരുകളോ ഉപയോഗിച്ച് പോലും തട്ടിപ്പ് വ്യാപകമാണ്






























