കൊറോണാ പ്രതിസന്ധി മറികടക്കുന്നതിനായി അഞ്ചാം സാമ്പത്തിക ഉത്തേജന പാക്കേജുമായി ദുബായ്

അബുദാബി: കൊറോണ വൈറസ് വ്യാപനത്തിൻ്റെ പ്രത്യാഘാതങ്ങളെ മറികടക്കുന്നതിനായി ദുബായ് സർക്കാർ പുതിയ സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചു.സമ്പദ്‌വ്യവസ്ഥയെ സഹായിക്കുന്നതിനായി 315 ദശലക്ഷം ദിർഹം വിലമതിക്കുന്ന അഞ്ചാമത്തെ സാമ്പത്തിക ഉത്തേജക പാക്കേജാണ് ദുബായ് സർക്കാർ പ്രഖ്യാപിച്ചത്.
ഇതോടെ കഴിഞ്ഞ വർഷം മാർച്ച് മുതൽ സർക്കാർ നൽകുന്ന സാമ്പത്തിക ഉത്തേജനത്തിന്റെ മൊത്തം മൂല്യം 7.1 ബില്യൺ ദിർഹമായി ഉയർത്തുന്നുവെന്ന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് പറഞ്ഞു.