2020 പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ഇറാം ഗ്രൂപ്പ് ചെയർമാൻ ഡോ. സിദ്ദീഖ് അഹമ്മദിന്

2020 പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് (പിബിഎസ്എ) ഇറാം ഗ്രൂപ്പ് ചെയർമാൻ ഡോ. സിദ്ദീഖ് അഹമ്മദിന് നൽകി ആദരിച്ചു.പ്രവാസി ഇന്ത്യക്കാർക്കുള്ള ഏറ്റവും അഭിമാനകരമായ അവാർഡാണിത്. ഒരിന്ത്യൻ വംശജൻ അതിർത്തികൾക്കപ്പുറം നൽകുന്ന സംഭാവനയും ജീവകാരുണ്യ പ്രവർത്തനങ്ങളും, മാനുഷിക മൂല്യങ്ങൾ മുൻനിർത്തി നടത്തുന്ന സാമൂഹിക ഉന്നമന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം കൂടിയാണിത്.
2003 മുതൽ വർഷം തോറും സംഘടിപ്പിക്കുന്ന പ്രവാസി ഭാരതീയ ദിവസ് (പിബിഡി) കൺവെൻഷനുകളുടെ ഭാഗമായി ഇന്ത്യൻ രാഷ്ട്രപതി ഈ അവാർഡ് വിതരണം ചെയ്യുന്നു. വിദ്യാഭ്യാസ, ആരോഗ്യ തൊഴിൽ മേഖലകളിലടക്കം നൽകിയ നിസ്വാർത്ഥ സേവനം പരിഗണിച്ചാണ് വിജയിയെ തിരഞ്ഞെടുക്കുന്നത്.

ആഗോള തലത്തിൽ എണ്ണ, വാതകം, വൈദ്യുതി, നിർമ്മാണം, ഉൽപ്പാദനം, യാത്ര, ആരോഗ്യ സംരക്ഷണം, ഐടി, മീഡിയ, ലോജിസ്റ്റിക്സ്, ഓട്ടോമോട്ടീവ്, പരിശീലനം, വിദ്യാഭ്യാസം തുടങ്ങി നിരവധി മേഖലകളിലാണ് ഈറാം ഗ്രൂപ്പ് പ്രവർത്തിക്കുന്നത്