കൊല്ലം: ആർഎസ്എസ് മുഖപത്രമായ കേസരിയുടെ മുഖ്യ പത്രാധിപർ എൻ.ആർ. മധു ഷവർമ കഴിക്കുന്നതിനെതിരെ അഭിപ്രായമുയർത്തി. കൊല്ലത്ത് നടന്ന ഒരു പരിപാടിയിൽ പങ്കെടുത്ത അദ്ദേഹം ഇപ്പോൾ ആളുകളിൽ വ്യാപിച്ചിരിക്കുന്ന ആഹാരം തൃപ്തികരമാകണമെങ്കിൽ അറേബ്യൻ ഭക്ഷണം കഴിക്കണം എന്ന മാനസികതയെ വിമർശിച്ചു.ഇന്ന് രാത്രി ഭക്ഷണത്തിന്റെ കാലമാണ്. നഗരങ്ങളിൽ മാത്രമല്ല, ഗ്രാമങ്ങളിൽ പോലും രാത്രികാലത്താണ് ഭക്ഷണം കഴിക്കുന്നത്. ആ ഭക്ഷണങ്ങളുടെയൊക്കെ പേരുപോലും ഇപ്പോ ഓർത്തെടുക്കാൻ പറ്റില്ല. നമ്മുടെ തെരുവുകളിലൂടെ നടക്കുമ്പോൾ കരിഞ്ഞ മാംസത്തിന്റെ രൂക്ഷമായ ഗന്ധം നാസാദ്വാരങ്ങളെ തുളച്ചുകൊണ്ട് കടന്നുപോകുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.