കുവൈത്ത് പാർലമെൻ്റ് തെരഞ്ഞെടുപ്പ്; കഴിഞ്ഞ തവണ പാർലമെൻ്റംഗങ്ങളായ 42 പേർ വീണ്ടും മത്സരിക്കുന്നു, 23 സ്ത്രീകളും മത്സര രംഗത്തുണ്ട്

കുവൈത്ത് സിറ്റി: 23 പുതിയ സ്ഥാനാർത്ഥികൾ ഇന്നലെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചതോടെ, സെപ്തംബർ 29 ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരുടെ എണ്ണം 342 ആയി . രജിസ്ട്രേഷന് ഇനി ഒരു ദിവസം കൂടെ മാത്രമേ ഉള്ളൂ . നാമ നിർദേശ പത്രിക പിൻവലിക്കുന്നതിനുള്ള സമയം സെപ്തംബർ 22 വരെയാണ്.  മൂന്ന് സ്ഥാനാർത്ഥികൾ ഇതിനോടൊപ്പം തന്നെ തങ്ങളുടെ സ്ഥാനാർത്ഥിത്വം പിൻവലിച്ചു. പിരിച്ചുവിട്ട 50 അംഗ സഭയിലെ 42 അംഗങ്ങൾ വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ  രജിസ്റ്റർ ചെയ്തിട്ടുണ്ട്.ബാക്കിയുള്ള എട്ട് അംഗങ്ങളിൽ നാല് പേർ മത്സരിക്കില്ലെന്ന് അറിയിച്ചപ്പോൾ പിരിച്ചുവിട്ട നിയമസഭാ സ്പീക്കർ മർസൂഖ് അൽ ഗാനേം ഉൾപ്പെടെ നാല് പേർ രജിസ്റ്റർ ചെയ്തിട്ടില്ല. പ്രതിപക്ഷ നേതാവും മുൻ എംപിയുമായ മുഹമ്മദ് അൽ മുതൈറും രജിസ്റ്റർ ചെയ്തിട്ടില്ല.

കഴിഞ്ഞ വർഷം ഭരണഘടനാ കോടതി അംഗത്വം റദ്ദാക്കിയ പ്രമുഖ പ്രതിപക്ഷ നേതാവ് ബദർ അൽ-ദഹൂം, തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് അനുമതി ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്