വിഴിഞ്ഞത്തുനിന്ന് പോയ കപ്പൽ ചരിഞ്ഞു; 24 ജീവനക്കാരെയും രക്ഷപ്പെടുത്തി

0
96

കൊച്ചി:കൊച്ചി തീരത്തിന് സമീപം ഭാഗികമായി മുങ്ങിയ ചരക്കുകപ്പലിൽ നിന്ന് 24 ജീവനക്കാരെ രക്ഷപ്പെടുത്തി. അപകടത്തിന് ഇരയായ എംഎസ്സി എൽസ 3 എന്ന ചരക്കുകപ്പൽ അറബിക്കടലിൽ 28 ഡിഗ്രി ചരിഞ്ഞതായി റിപ്പോർട്ട് ചെയ്തു. കപ്പലിൽ നിന്ന് 9 കാർഗോ കടലിൽ വീണു, ഗോ കടലിൽ വീണതിനെ തുടർന്ന് സംസ്ഥാനത്ത എല്ലാ തീരദേശ മേഖലകളിലും ജാ​ഗ്രത നിർദേശം നൽകിയിരുന്നു.
കപ്പലിലെ ക്യാപ്റ്റൻ റഷ്യൻ പൗരനാണ്. കൂടാതെ 20 ഫിലിപ്പീൻസ് ജീവനക്കാരും, രണ്ട് യുക്രേനിയൻ പൗരന്മാരും, ഒരു ജോർജിയൻ പൗരനും കപ്പലിൽ ഉണ്ടായിരുന്നത്.

കടലിൽ വീണ ചരക്ക് അപകടകരമായതിനാൽ കോസ്റ്റ് ഗാർഡ് തീരദേശവാസികളെ ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ടിരുന്നു. തീരത്ത് അടിയുന്ന ഏതെങ്കിലും വസ്തുക്കൾ സ്പർശിക്കാതിരിക്കുകയും അവ കണ്ടെത്തിയാൽ ഉടൻ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലോ 112 ലോ വിവരം അറിയിക്കുകയും ചെയ്യണമെന്ന് അധികൃതർ ഉണർത്തിച്ചിരുന്നു.