നീണ്ട ഇടവേളയ്ക്കു ശേഷം ശോഭ സുരേന്ദ്രൻ ബിജെപി നേതൃയോഗത്തിൽ എത്തി

തൃശൂർ: പത്തു മാസത്തെ ഇടവേളക്ക് ശേഷം ശോഭാ സുരേന്ദ്രൻ ബിജെപി നേതൃയോഗത്തിൽ പങ്കെടുത്തു.ദേശീയ അധ്യക്ഷൻ ജെപി നദ്ദ പങ്കെടുക്കുന്ന പരിപാടിയിലാണ് ശോഭ പങ്കെടുത്തത്. പാർട്ടി മുതിർന്ന നേതാവ് കൂടിയായ ശോഭാസുരേന്ദ്രൻ സംസ്ഥാന നേതൃത്വത്തിൻ്റെ നിലപാടുകളിലും അവഗണനയിലും പ്രതിഷേധിച്ചാണ് ആണ് കഴിഞ്ഞ പത്തുമാസമായി പാർട്ടി പരിപാടികളിൽ നിന്ന് വിട്ടുനിന്നത്.

സംസ്ഥാന നേതൃത്വവുമായി ബന്ധപ്പെട്ട പടലപ്പിണക്കങ്ങൾ കുറിച്ച് പ്രതികരിക്കാൻ ശോഭാസുരേന്ദ്രൻ തയ്യാറായില്ല.അഖിലേന്ത്യാ അധ്യക്ഷൻ പറഞ്ഞതിന് അപ്പുറത്തേക്കായി ഒന്നും പറയാനില്ല’ – എന്നാണ് അവർ മാധ്യമങ്ങളോട് പ്രതികരിച്ചത്.

ഈയിടെ തൃശൂരിൽ നടന്ന സംസ്ഥാന സമിതി യോഗത്തിൽ നിന്ന് ശോഭാ സുരേന്ദ്രൻ വിട്ടു നിന്നിരുന്നു. ശോഭയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ തിരുവനന്തപുരത്തെ വാർത്താ സമ്മേളനത്തിൽ ജെപി നദ്ദ തയ്യാറായിരുന്നില്ല. തുടർന്ന് പാർട്ടി ദേശീയ നേതൃത്വം ശോഭയുമായി സംസാരിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.