യൂറോപ്പിലെ ആരോഗ്യസ്ഥിതി അനുസരിച്ച് കുവൈത്തിലെ അതിർത്തികൾ അടച്ചത് തുടർന്നേക്കും

കുവൈത്ത് സിറ്റി: യൂറോപ്പിലെ ആരോഗ്യസ്ഥിതിയുടെ ഫലങ്ങൾ അനുസരിച്ച് ജനുവരി ഒന്നിനപ്പുറം രാജ്യത്തെ അതിർത്തികൾ അടയ്ക്കുന്നതിനുള്ള കാലാവധി നീട്ടാൻ സാധ്യതയുള്ളതായി സർക്കാർ വൃത്തങ്ങൾ അൽ-ഖബാസിനോട് വിശദീകരിച്ചു. ആരോഗ്യ വിലയിരുത്തലും സാഹചര്യങ്ങളും ഇതുവരെ ലേക്ഡൗൺ ഏർപ്പെടുത്താൻ ആവശ്യപ്പെടുന്നില്ലെന്നും സർക്കാർവൃത്തങ്ങൾ വെളിപ്പെടുത്തി.
സർക്കാരിന്റെ വക്താവ് താരിഖ് അൽ മുസ്രിം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും പുറത്തേക്കും വാണിജ്യ വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചതായും അതിർത്തി, കര, കടൽ തുറമുഖങ്ങൾ അടച്ചുപൂട്ടുന്നതായും അറിയിച്ചിരുന്നു.