ഡൽഹി: പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനി കേരളത്തിലേക്ക് പോകാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് സുപ്രീംകോടതി ജഡ്ജി പിന്മാറി. ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യമാണ് പിന്‍മാറിയത്. കേസ് മറ്റൊരു ബെഞ്ച് പരിഗണിക്കും.മദനി പ്രതി ചേര്‍ക്കപ്പെട്ട കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ വാദം കേട്ട സാഹചര്യത്തിലാണ് ജഡ്ജിയുടെ പിന്മാറ്റം. ബെംഗളൂരു സ്‌ഫോടന കേസില്‍ ജാമ്യത്തില്‍ കഴിയുന്ന മദനി ആരോഗ്യ, ചികിത്സ വിവരങ്ങളും സാമ്പത്തിക ബുദ്ധിമുട്ടും ഉള്‍പ്പെടെയുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടി നാട്ടിലേക്ക് പോകാനും താമസിക്കാനും അനുവദിക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്