27 പ്രവാസികൾ അറസ്റ്റിൽ; 1,113 മദ്യ കുപ്പികൾ പിടികൂടി

കുവൈറ്റ് സിറ്റി: ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷ ഉദ്യോഗസ്ഥർ നടത്തിയ രാജ്യവ്യാപക റെയ്ഡുകളിൽ വിവിധ രാജ്യക്കാരായ 27 പ്രവാസികളെ അറസ്റ്റ് ചെയ്തു. വിദേശ മദ്യം ഉൾപ്പടെ 1,113 കുപ്പി മദ്യം  പിടികൂടി. കസ്റ്റഡിയിലുള്ള വ്യക്തികളും കണ്ടുകെട്ടിയ വസ്തുക്കളും തുടർ നിയമ നടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി