ചരിത്രം സൃഷ്ടിച്ച തുടർഭരണം നേടിയ രണ്ടാം പിണറായി മന്ത്രിസഭസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു .സെക്രട്ടേറിയറ്റിനു പിന്നിലെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കിയ പന്തലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചൊല്ലിക്കൊടുത്ത സത്യവാചകം ഏറ്റുപറഞ്ഞു പിണറായി വിജയൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മുൻഗണനാക്രമത്തിൽ മറ്റു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു.
കെ. രാജൻ, റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, ആന്റണി രാജു, വി അബ്ദുറഹ്മൻ, ജിആർ അനിൽ, കെഎൻ ബാലഗോപാൽ, ആർ ബിന്ദു, ജെ ചിഞ്ചുറാണി, എംവി ഗോവിന്ദൻ മാസ്റ്റർ, പിഎ മുഹമ്മദ് റിയാസ്, പി പ്രസാദ്, കെ രാധാകൃഷ്ണൻ, പി രാജീവ്, സജി ചെറിയാൻ, വി ശിവൻകുട്ടി, വിഎൻ വാസവൻ, വീണ ജോർജ് എന്നിവരാണ് മുഖ്യമന്ത്രിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തത്.. കോവിഡ് മാനദണ്ഡങ്ങ്ങൾ പാലിച്ച് നടത്തിയ ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട അതിഥികൾക്കു മാത്രമായിരുന്നു പ്രവേശനം






























