കുവൈറ്റ് സിറ്റി: കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ വിദ്യാഭ്യാസ വിങ്ങിന്റെ ആഭിമുഖ്യത്തിൽ തൻശീത് ഖുർആൻ ടാലെന്റ് ഫെസ്റ്റ്’ ഗ്രാൻഡ് ഫിനാലെ സംഘടിപ്പിച്ചു. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച നടന്ന പരിപാടിയിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും ഉൾപ്പെടെ നിരവധി പേര് പങ്കെടുത്തു. 250ലധികം മത്സരാർത്ഥികൾ പങ്കെടുത്ത പ്രാഥമിക റൗണ്ടിലെ മത്സരങ്ങളിൽ നിന്നും വിജയിച്ച 26 മത്സരാർത്ഥികളാണ് ഫൈനലിൽ മാറ്റുരച്ചത്.സബ്ജൂനിയർ, ജൂനിയർ, സീനിയർ, ജനറൽ വിഭാഗങ്ങളുടെ ഹിസ്‌ബ്,ഹിഫ്ള് എന്നീ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടന്നത്.സമാപന സംഗമം കെ ഐ സി വൈസ്ചെയർമാൻ ഉസ്മാൻ ദാരിമി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ വിങ് സെക്രട്ടറി അബ്ദുൽ മുനീർ പെരുമുഖം അദ്ധ്യക്ഷനായി.കെ ഐ സി പ്രസിഡണ്ട് അബ്ദുൽ ഗഫൂർ ഫൈസി പൊന്മള,അബ്ദുൽ ഹമീദ് അൻവരി,ശിഹാബ് മാസ്റ്റർ നീലഗിരി സംസാരിച്ചു.സമസ്ത വിദ്യാഭ്യാസ ബോർഡ് നടത്തിയ പൊതുപരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡുകൾ ചടങ്ങിൽ വെച്ച് വിതരണം ചെയ്തു.ആദിൽ ചീക്കോട്,ഹസ്സൻ തഖ്‌വ,റഷീദ് മസ്താൻ,മുഹമ്മദ് എ.ജി,ഫൈസൽ ചാനേത്ത്, മുർഷിദ് കരുളായി, നാസർ കാപ്പാട്, മുഷ്ത്താഖ് നഹ എന്നിവർ നേതൃത്വം നൽകി. കൺവീനർ ഷബീർ മാസ്റ്റർ സ്വാഗതവും ഷംസീർ അലി എടയാറ്റൂർ നന്ദിയും പറഞ്ഞു.
































