കുവൈറ്റ് സിറ്റി: കേരള ഇസ്ലാമിക് ഗ്രൂപ്പ്- കുവൈത്ത് സംഘടിപ്പിച്ചു വരുന്ന ‘തണലാണ് കുടുംബം ‘ എന്ന ക്യാമ്പയിനോടാനുബന്ധിച്ച് കെ. ഐ.ജി സാൽമിയ ഏരിയ സംഘടിപ്പിക്കുന്ന പഠന സംഗമം 02.5.2025 വെള്ളിയാഴ്ച സാൽമിയ ഇന്ത്യൻ എക്സ്ലൻസ് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് ഉച്ചക്ക് ഒരു മണിക്ക് നടക്കുന്നതാണ്. കുടുംബങ്ങളിലും, സമൂഹങ്ങളിലും ധാർമിക ച്യുതിയും, മൂല്യ ച്യതിയും സംഭവിച്ചുകൊണ്ടിരിക്കുന്ന ഇന്നിന്റെ സമകാലിക പശ്ചാത്തലത്തിൽ ‘തണലാണ് കുടുംബം’ എന്ന തലക്കെട്ടിൽ നടക്കുന്ന ക്യാമ്പയിന്റെ പ്രാധാന്യം ഏറെയാണ്. നാട്ടിൽ നിന്നും ഹ്രസ്വ സന്ദർശനാർത്ഥം കുവൈത്തിൽ എത്തിയ ജമാഅത്തെ ഇസ്ലാമി കേരള ശൂറ അംഗം ഡോക്ടർ. മുഹമ്മദ് നജീബ് പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു കൂടുതൽ വിവരങ്ങൾക്ക് 99873903 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.





























