ഭാഗിക കർഫ്യൂ നിയമം പാലിക്കുന്നതിൽ പ്രതിബദ്ധത കാണിച്ച പൗരന്മാർക്കും പ്രവാസികൾക്കും നന്ദി പറഞ്ഞ്ആഭ്യന്തരമന്ത്രാലയം

0
25

കുവൈത്ത് സിറ്റി: ഈദ് അൽ-ഫിത്തർ ദിനത്തിൽ അമീദ് ഷെയ്ഖ് നവാഫ് അൽ അഹ്മദ് നുംം,  കിരീടാവകാശി ഷെയ്ഖ് മെഷാൽ അൽ അഹ്മദ് നും, പൗരന്മാർക്കും പ്രവാസികൾക്കും ആശംസകൾ നേർന്ന് ആഭ്യന്തരമന്ത്രാലയം.

രാജ്യത്ത്  കർഫ്യൂ ഏർപ്പെടുത്തിക്കൊണ്ടുള്ള മന്ത്രിസഭാ തീരുമാനം നടപ്പാക്കുന്നതിന് പൂർണമായി  സഹകരിക്കുകയും രാജ്യത്തോട് പ്രതിബദ്ധത കാണിക്കുകയും ചെയ്തു ഓരോ പൗരന്മാരോടും പ്രവാസികളോടും നന്ദി രേഖപ്പെടുത്തുന്നതായി ആഭ്യന്തരമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ആരോഗ്യ മുൻകരുതൽ നടപടികൾ പാലിച്ച്  ഏവരും  പൊതു സ്ഥലങ്ങളിൽ  ഒന്നിച്ചു ചേർന്നുള്ള പരിപാടികൾ നടത്തുന്നതിൽ നിന്ന് വിട്ടുനിന്നു.

രാജ്യം കടന്നുപോയിക്കൊണ്ടിരിക്കുന്ന അസാധാരണ സാഹചര്യത്തിനൊത്ത് ഉയരുകയും നിസ്വാർത്ഥസേവനം കാഴ്ചവെക്കുകയും ചെയ്ത സുരക്ഷാ ഉദ്യോഗസ്ഥരെയും മന്ത്രാലയം   അഭിനന്ദിച്ചു.