കോഴിക്കോട്:വടകര കുട്ടോത്തിൽ അയൽവാസിയുടെ കുത്തേറ്റ് മൂന്ന് പേർക്ക് പരിക്ക്. സംഭവം നടന്നത് കഴിഞ്ഞ ദിവസം രാത്രി 7:30-നോടെ ആയിരുന്നു. മലച്ചാൽ പറമ്പത്തെ സ്വദേശികളായ ശശി, രമേശൻ, ചന്ദ്രൻ എന്നിവരാണ് കുത്തേറ്റത്. അയൽവാസിയായ ഷാനോജാണ് ഈ അക്രമം നടത്തിയത്.
പരിക്കേറ്റവരെ കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരിൽ ശശിയുടെ അവസ്ഥ ഗുരുതരമാണ്. കുത്തേറ്റ രമേശൻ ശശിയുടെ സഹോദരനാണ് . പ്രതി ഷാനോജിനെ വടകര പോലീസ് തടഹൂതിൽ കസ്റ്റഡിയിൽ എടുത്തു . എന്നാൽ, ഈ അക്രമത്തിന് പിന്നിലെ കാരണം ഇപ്പോഴും വ്യക്തമല്ല. സംഭവത്തിൽ വടകര പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു .