‘വേടനെതിരായ ഹിന്ദു ഐക്യവേദിയുടെ നിലപാട് ശുദ്ധ വിവരക്കേട്’: തുഷാർ വെള്ളാപ്പള്ളി

0
148

ആലപ്പുഴ:ബിഡിജെഎസ് ചെയർമാൻ തുഷാർ വെള്ളാപ്പള്ളി ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലയുടെ റാപ്പർ വേടൻക്കെതിരെയുള്ള അധിക്ഷേപ പരാമർശങ്ങളെ വിമർശിച്ചു. ഹിന്ദു ഐക്യവേദിയുടെ നിലപാട് വിവരക്കേടാണെന്ന് തുഷാർ പറഞ്ഞു. വേടൻ വളരെ ഭംഗിയായി പാടുന്നുണ്ട്. മോശം പറയുന്നത് അംഗീകരിക്കാൻ കഴിയില്ല. വിവാദങ്ങൾ അനാവശ്യമാണ് എന്ന് അദ്ദേഹം പ്രതികരിച്ചു.

വേടന്റെ വേദികളിൽ എന്തുകൊണ്ട് സ്ഥിരം പ്രശ്നങ്ങൾ ഉണ്ടാകുന്നു എന്ന് പരിശോധിക്കണമെന്നും തുഷാർ ആവശ്യപ്പെട്ടു. പാലക്കാട്ട് ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കെയായിരുന്നു ശശികല വേടൻക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയത്. വേടന്റെ തുണിയില്ലാച്ചാട്ടങ്ങൾക്ക് മുന്നിൽ സമൂഹം അപമാനിക്കപ്പെടുകയാണെന്നായിരുന്നു അവരുടെ പ്രതികരണം.

ശശികല ചോദ്യം ചോദിച്ചിരുന്നു: പട്ടികജാതി-പട്ടികവർഗ വിഭാഗത്തിന് തനതായ എത്ര കലാരൂപങ്ങളുണ്ട്? റാപ്പ് സംഗീതമാണോ അവരുടെ തനതായ കലാരൂപം? പട്ടികജാതി വികസന വകുപ്പിന്റെ ഫണ്ട് ചെലവഴിച്ച് പാലക്കാട്ട് പരിപാടി നടത്തുമ്പോൾ, പട്ടികജാതി-പട്ടികവർഗ വിഭാഗവുമായി ബന്ധമില്ലാത്ത റാപ്പ് സംഗീതമാണോ അവിടെ കേൾക്കേണ്ടത്?

വേടൻ മുന്നിൽ ആടികളിക്കട കുഞ്ഞുരാമ എന്ന് പറഞ്ഞ് നടക്കുന്ന സംവിധാനങ്ങൾ അവസാനിപ്പിക്കാനുള്ള സമയമായി എന്നും ശശികല പറഞ്ഞിരുന്നു. ഈ പ്രസ്താവനകൾക്കെതിരെ വ്യാപകമായ വിമർശനങ്ങൾ ഉയർന്നിരിക്കുകയാണ്.