ഫെയ്‌സ്ബുക്കിൻറെ മാതൃ കമ്പനിയുടെ പേര് ‘മെറ്റ’ എന്നാക്കി മാറ്റി

കാലിഫോർണിയ: മാതൃ കമ്പനിയുടെ പേര് മെറ്റ എന്നാക്കി മാറ്റി ഫേസ്ബുക്ക്. അതേസമയം ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് പേർ ഉപയോഗിക്കുന്ന ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സാപ്പ് എന്നീ ആപ്പുകളിലും സേവനങ്ങളിലും മാറ്റമുണ്ടാകില്ലെന്നും ഇതിന്റെ ഉടമസ്ഥാവകാശമുള്ള മാതൃ കമ്പനിയുടെ പേരിൽ മാത്രമാണ് മാറ്റം വരുത്തുന്നതെന്നും കമ്പനി സിഇഒ മാർക്ക് സക്കർബർഗ് വ്യക്തമാക്കി.

ഈ മാറ്റം കൊണ്ടുവന്നിരിക്കുന്നത് കമ്പനിയുടെ മാർക്കറ്റ് പവർ, അൽഗരിതം തീരുമാനങ്ങൾ, അതിന്റെ പ്ലാറ്റ്‌ഫോമുകളിലെ ദുരുപയോഗങ്ങളുടെ പൊലീസിങ് നടപടികൾ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ നേരിട്ട് മാതൃസ്ഥാപനത്തിന് ബാധ്യതയുണ്ടാക്കുന്നത് തടയാനാണെന്ന് അദ്ദേഹം അറിയിച്ചു. കാലിഫോർണിയയിലെ മെൻലോ പാർക്കിലെ ആസ്ഥാനത്ത് വെച്ച് കമ്പനി ഒരു പുതിയ ലോഗോയും അനാച്ഛാദനം ചെയ്തു.