താലിബാൻ ഇടക്കാല സർക്കാർ രൂപീകരിച്ചു; മുല്ലാ മുഹമ്മദ് ഹസൻ പ്രധാനമന്ത്രി

കാബൂള്‍: അഫ്ഗാനില്‍ താലിബാന്‍ ഇടക്കാല സര്‍ക്കാർ രൂപീകരിച്ചു. ഇടക്കാല സര്‍ക്കാരിനെ മുല്ല മുഹമ്മദ് ഹസന്‍ അഖുന്ദ് നയിക്കും, മുല്ലാ അബ്ദുൽ ഗനി ബറാദർ ഉപപ്രധാനമന്ത്രിയാണ്്. താലിബാന്‍ വക്താവ് സബിലുള്ള മുജാഹിദാണ് ഇക്കാര്യം അറിയിച്ചത്. അഞ്ചംഗ ആക്ടിങ് മന്ത്രിസഭയെയാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ മന്ത്രിമാര്‍ക്കും ഉപമന്ത്രിമാരുമുണ്ടാകുമെന്ന് താലിബാന്‍ അറിയിച്ചിട്ടുണ്ട്. സിറാജുദ്ദീൻ ഹഖാനിയാണ് ആഭ്യന്തര മന്ത്രി. ആമിർ ഖാൻ മുത്തഖി വിദേശകാര്യ മന്ത്രിയും അബാസ് സ്താനിക്‌സായ് വിദേശകാര്യ സഹമന്ത്രിയുമാണ്.