കൊവിഡ് കാലത്ത് കുവൈറ്റിൽ കള്ളപ്പണം വെളുപ്പിക്കലും തീവ്രവാദ ധനസഹായവും വർദ്ധിച്ചതായ് റിപ്പോർട്ട്

കുവൈറ്റ് സിറ്റി: സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം FIU- യുടെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, കൊവിഡ് കാലത്ത് കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവയുമായി ബന്ധപ്പെട്ട് കുവൈത്തിന് ഏകദേശം 2,413 അറിയിപ്പുകൾ ലഭിച്ചു. 2020/2021 വർഷത്തിൽ സമാനമായ കേസുകളിൽ  1,354  അറിയിപ്പുകളാണ് ലഭിച്ചത്. മുൻവർഷത്തെ അപേക്ഷിച്ച് 128 ശതമാനം വർധനവാണിത്.