കുവൈത്തിൽ ഹൈസ്ക്കൂൾ സീനിയർ വിദ്യാർത്ഥികൾക്കുള്ള കോവിഡ് പരിശോധന ആരംഭിച്ചു, പരീക്ഷകളാരംഭിക്കുന്നതിന് മുന്നോടി ആയാണിണ്

0
7

കുവൈത്ത് സിറ്റി: കുവൈത്തിൽ വർഷാവസാന പരീക്ഷകൾ ആയി തയ്യാറെടുക്കുന്ന കുട്ടികൾക്കുള്ള കോവിഡ് പരിശോധന ആരംഭിച്ചു. രാവിലെ എട്ടു മണി മുതൽ വൈകീട്ട് എട്ടു മണി വരെയാണ് പരിശോധന. കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുക എന്നതാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന് പ്രാഥമിക പരിഗണനയും, ഇതിൻറെ ഭാഗമായാണ് ആണ് ആരോഗ്യ മുൻകരുതൽ നടപടികളുടെ ഭാഗമായി ആരോഗ്യ മന്ത്രാലയവുമായി ചേർന്ന് കോവിഡ് ടെസ്റ്റ് നടത്തുന്നതെന്നും വിദ്യാഭ്യാസ മന്ത്രാലയത്തിലെ അഡ്മിനിസ്ട്രേഷൻ വിഭാഗം മേധാവി ദലാൽ അൽ നഹിത്ത് പറഞ്ഞു . എല്ലാ സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികൾക്കും പരിശോധന നടത്തുന്നുണ്ട്, തിരക്ക് നിയന്ത്രിക്കുന്നതിനായി കുട്ടികളുടെ പേരുകൾ അക്ഷരമാലാക്രമത്തിൽ വിളിച്ച് ആണ് പരിശോധന നടത്തുന്നത് എന്നും അദ്ദേഹം പറഞ്ഞു