മൊഡേണ, ജോൺസൺ ആൻറ് ജോൺസൺ കമ്പനികളുമായി കുവൈത്ത് കരാർ ഒപ്പുവച്ചു

0
8

കുവൈത്ത് സിറ്റി: അമേരിക്കൻ മരുന്ന് നിർമ്മാണ കമ്പനികളായ മോഡേണ, ജോൺസൺ ആൻറ്ജോൺസൺ എന്നിവയുമായി കോവിഡ് പ്രതിരോധം മരുന്നുകൾ വാങ്ങുന്നതിനായി കരാർ ഒപ്പിട്ടതായി കുവൈറ്റ് ആരോഗ്യമന്ത്രി ഡോ. ബേസിൽ അൽ സബ അറിയിച്ചു. വര്ഷം അവസാന പാദം ആകുമ്പോഴേക്കും വാക്സിനുകൾ ലഭിക്കുമെന്നു ആരോഗ്യ മന്ത്രി വ്യക്തമാക്കി. അസ്ട്ര സെനക്ക വാക്സിൻ രണ്ടാം ഡോസ് വാക്സിനേഷൻ ബന്ധപ്പെട്ട് മരുന്നു നിർമ്മാതാക്കളിൽ നിന്നും പരിശോധനാ റിസൽട്ടുകൾ ലഭിക്കാനായി കാത്തിരിക്കുകയാണെന്നും ജൂൺ എട്ടാം തീയതി ഇത് ലഭിക്കുന്ന പക്ഷം ഉടനടി വാക്സിനേഷൻ നടപടികൾ ആരംഭിക്കുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. നിലവിൽ രണ്ടാം ഡോസായി ഫൈസർ വാക്സിൻ സ്വീകരിക്കാൻ താല്പര്യമുള്ളവർക്ക് അത് ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. 10 ദിവസത്തിനകം രണ്ട് ലക്ഷം പേർക്ക് രണ്ടാം ഡോസ് നൽകുമെന്നും ആരോഗ്യമന്ത്രി മന്ത്രി പറഞ്ഞു.