കുവൈത്തിൽ നിന്ന് ബഹ്റൈനിലേക്ക് പുറപ്പെടേണ്ട വിമാനം വൈകിയതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്ന് ഡിജിസിഎ

0
7

കുവൈത്ത് സിറ്റി: യാത്രക്കാരുടെ പാസ്പോർട്ട് സ്റ്റാമ്പ് ചെയ്തതിൽ വന്ന പിഴവുമൂലം കുവൈത്തിൽ നിന്ന് ബഹറിനിലേക്ക് പോകേണ്ട വിമാനം പുറപ്പെടാൻ വൈകിയതായി കാണിച്ച് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് കുവൈത്ത് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ വ്യക്തമാക്കി. അൽ-ജരിദ ദിനംപത്രം ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തു. ഇന്നലെയാണ് സംഭവം നടന്നത്, യാത്രക്കാരിൽ ഒരാളുടെ പാസ്പോർട്ടിൽ ജീവനക്കാരൻ ജൂൺ 6 ന് പകരം മെയ് 4 എന്ന് സ്റ്റാമ്പ് ചെയ്തുതു, എന്നാൽ വിമാനം പറന്നുയരുന്നതിന് മുമ്പ് കുവൈത്ത് വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ തെറ്റ് കണ്ടെത്തിയതായും പുറപ്പെടുന്ന തീയതി ശരിയാക്കിയതായും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. മറ്റ് പ്രശ്നങ്ങളും കാലതാമസവുമില്ലാതെ വിമാനം ബഹ്റൈനിലേക്ക് പുറപ്പെട്ടതായും അധികൃതർ പറഞ്ഞു.