ആരോഗ്യ മുൻകരുതൽ നിയമ ഭേദഗതി , നിയമലംഘകർക്ക് അടിയന്തര പിഴ

കുവൈത്ത് സിറ്റി: മാസ്ക്ക്ധരിക്കുന്നതുൾപ്പെടെ ആരോഗ്യ ആവശ്യങ്ങൾ പാലിക്കാത്തവർക്ക് 50 ദിനാർ പിഴ ഈടാക്കാൻ കുവൈത്ത് ആരോഗ്യകാര്യ സമിതി തീരുമാനിച്ചു. സാംക്രമിക രോഗങ്ങൾ തടയുന്നതിനായുള്ള ആരോഗ്യ മുൻകരുതൽ നിയമ ഭേദഗതി സംബന്ധിച്ച റിപ്പോർട്ടിൽ ആണ് സമിതി ഇക്കാര്യം പരാമർശിച്ചത്. ഭേദഗതി അനുസരിച്ച്, പൊതു സ്ഥലങ്ങളിലെ ഒത്തുചേരലുകൾ, ടാക്സികൾ, പൊതുഗതാഗതം എന്നിവിടങ്ങളിലെ നിയമലംഘനം എന്നിവ നിരീക്ഷിക്കും, നിയമലംഘകർക്ക് അടിയന്തര പിഴ ചുമത്തുകയും ചെയ്യും.