കുവൈറ്റ് സിറ്റി: മുബാറകിയ, ഷാർഖ്, ബ്നീദ് അൽ-ഖർ, സാൽമിയ, അൽ-അഹമ്മദി എന്നിവിടങ്ങളിൽ നടത്തിയ സുരക്ഷാ പരിശോധനയുടെ ഭാഗമായി താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 27 പേരെ അറസ്റ്റ് ചെയ്തു. റെസിഡൻസ് അഫയേഴ്സ് അന്വേഷണങ്ങളുടെ ജനറൽ അഡ്മിനിസ്ട്രേഷൻ വിഭാഗമാണ് പരിശോധന നടത്തിയത്. അതോടൊപ്പം, ജഹ്റയിൽ വ്യാജ ഗാർഹിക തൊഴിലാളി ഓഫീസ് നടത്തിവന്ന മൂന്ന് പേരെ അധികൃതർ പിടികൂടിയതായി റിപ്പോർട്ട് ഉണ്ട്.





























