ഉയർന്ന ഫീസോടെ 60 കഴിഞ്ഞവരുടെ വർക്ക് പർമിറ്റ് പുതുക്കുന്നത് സംബന്ധിച്ച് വാണിജ്യ വ്യവസായ മന്ത്രി ഇതുവരെ അനുമതി നൽകിയില്ല

0
8

കുവൈത്ത് സിറ്റി: 60 വയസ്സ് കഴിഞ്ഞ പ്രവാസികളുടെ വർക്ക് പെർമിറ്റ് പുതുക്കുന്നത് നിർത്തലാക്കാനുള്ള തീരുമാനം പുറപ്പെടുവിച്ചിട്ട് ഏകദേശം അഞ്ച് മാസമായി. എങ്കിലും തീരുമാനം സംബന്ധിച്ച് ന്യായീകരണങ്ങളെ സ്ഥിരീകരിക്കുന് സ്ഥിതിവിവരക്കണക്കുകൾ പുറത്തു വിടാൻ പബ്ലിക് അതോറിറ്റി ഫോർ മാൻ‌പവറിന് (പി‌എ‌എം) ഇതുവരെ സാധിച്ചിട്ടില്ലെന്ന് പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വിഷയത്തിൽ അതിൽ ഇടപെടാനോ ശ്രദ്ധ ചെലുത്താനും കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രി ഇതുവരെയും തയ്യാറായിട്ടില്ല. തീരുമാനം ഏറ്റവുമധികം ബാധിക്കുക സ്വകാര്യമേഖലയെ ആണെന്നിരിക്കെ വിഷയവുമായി ബന്ധപ്പെട്ട് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി നിർദ്ദേശിച്ച കാര്യങ്ങളിൽ മന്ത്രി തല്പരൻ അല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അതോടൊപ്പം ലോക മനുഷ്യാവകാശ സംഘടനകളുമായി രാജ്യം ഒപ്പുവെച്ച കരാറുകൾക്ക് വിരുദ്ധമാണിതെന്നും നിരീക്ഷിക്കപ്പെടുന്നു.

ആഭ്യന്തര മന്ത്രാലയം,കുവൈറ്റ് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (കെസിസിഐ) ട്രേഡ് യൂണിയൻ എന്നിവ ഉൾപ്പെടെ നിരവധി സർക്കാർ, പ്രത്യേക ഏജൻസികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പാം, 60 വയസ് തികഞ്ഞവർക്ക് വാർഷിക വർക്ക് പെർമിറ്റ് പുതുക്കൽ ഫീസ് 2000 ദിനാറായി ഉയർത്താൻ തീരുമാനിച്ചത്. ആരോഗ്യ ഇൻഷുറൻസിന് പുറമേ ആണിത്. തീരുമാനം വാണിജ്യ മന്ത്രി ഡോ. അബ്ദുല്ല അൽ സൽമാന് രണ്ട് മാസം മുമ്പ് സമർപ്പിക്കുകയും ചെയ്തുവെങ്കിലും അദ്ദേഹം ഇതുവരെ തീരുമാനമെടുത്തിട്ടില്ല