റമദാനിൽ  സ്വകാര്യ മേഖല ജീവനക്കാർക്ക് ജോലി സമയത്തിൽ ഇളവ് നൽകി യു എ ഇ 

അബുദാബി: റമദാൻ മാസത്തിൽ  സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ജോലി സമയത്തിൽ ഇളവ് നൽകി  officeമാനവവിഭവശേഷി എമിറേറ്റൈസേഷന്‍ മന്ത്രാലയം . സ്വകാര്യ മേഖലാ ജീവനക്കാരുടെ നിലവിലെ പ്രവൃത്തി സമയം രണ്ട് മണിക്കൂര്‍ കുറച്ചതായി മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു. റമദാന്‍ മാസത്തില്‍ രാജ്യത്തെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ജോലി സമയം കുറച്ചതായി യുഎഇ സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

റമദാനില്‍ സൗദി സ്വകാര്യമേഖലയില്‍ ആറ് മണിക്കൂര്‍ ആയിരിക്കും ജോലി സമയം. സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ജോലി സമയം ആറ് മണിക്കൂറാക്കി കുറച്ചതായി മാനവ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. യുഎഇയില്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ അഞ്ച് മണിക്കൂര്‍ ആയിരിക്കും സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തി സമയം.