കുവൈത്ത് സിറ്റി: 5 മുതല്‍ 11 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണത്തിനുള്ള നടപടികള്‍ തുടങ്ങിയതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം. ഇതിനായുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചതായി മന്ത്രാലയം അറിയിച്ചു. ഫൈസര്‍ ബയോടക് വാക്‌സിനാണ് ഈ പ്രായത്തിലുള്ള കുട്ടികള്‍ക്ക് വിതരണം ചെയ്യുക.
കുട്ടികളിലെ വാക്‌സിനേഷന്റെ ഗുണഫലങ്ങളെ കുറിച്ച് പഠനം നടത്തിയ ശേഷം മന്ത്രാലയത്തിന്റെ കീഴിലുള്ള ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ കുട്ടികളിലെ വാക്‌സിന്‍ ഉപയോഗം ഗുണകരമാണെന്ന് കണ്ടെത്തിയിരുന്നു. കുട്ടികളില്‍ ഫൈസര്‍ വാക്‌സിന്‍ നേരിയ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാമെങ്കിലും അതിന്റെ ഗുണങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ പ്രശ്‌നങ്ങള്‍ നിസ്സാരമാണെന്ന് ബോധ്യപ്പെട്ടതായി അധികൃതര്‍ വ്യക്തമാക്കി. ഇതേത്തുടര്‍ന്നാണ് അഞ്ച് വയസ്സിന് മുകളില്‍ പ്രായമുള്ള കുട്ടികളിലേക്കു കൂടി വാക്‌സിനേഷന്‍ വ്യാപിപ്പിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.
ഫൈസര്‍ വാക്‌സിന്റെ രണ്ടു ഡോസുകളാണ് ഇവര്‍ക്കും നല്‍കുക. ഒരു ഡോസ് എടുത്ത് മൂന്നാഴ്ച കഴിഞ്ഞാണ് രണ്ടാം ഡോസ് നല്‍കുകയെന്നും അധികൃതര്‍ വ്യക്തമാക്കി. അഞ്ച് വയസ്സിന് മുകളിലുള്ള കുട്ടികളില്‍ ഇതിനകം ഫൈസര്‍ കമ്പനി നടത്തിയ പരീക്ഷണങ്ങളില്‍ വാക്‌സിന്‍ സുരക്ഷിതമാണെന്നും 90 ശതമാനം ഫലപ്രദമാണെന്നും കണ്ടെത്തിയിരുന്നു. 1.5 കോടി വാക്‌സിന്‍ ഡോസുകളാണ് കുട്ടികള്‍ക്ക് വിതരണം ചെയ്യാനായി ഒരുക്കുക. രാജ്യത്തെ പീഡിയാട്രിക് ഓഫീസുകള്‍, കുട്ടികളുടെ ആശുപത്രികള്‍, ഫാര്‍മസികള്‍ എന്നിവിടങ്ങളില്‍ നിന്നായിരിക്കും വിതരണം