ബെംഗളൂരുവിൽ സെപ്‌റ്റോ ഡെലിവറി ജീവനക്കാരൻ ഉപഭോക്താവിനെ ആക്രമിച്ചു

0
196

ബെംഗളൂരു:ബെംഗളൂരുവിലെ ബെസവേശ്വര നഗറിൽ ഒരു സെപ്‌റ്റോ ഡെലിവറി ഏജന്റ് ഉപഭോക്താവിനെ ക്രൂരമായി ആക്രമിച്ചതായി പരാതി . മേയ് 21-ന് നടന്ന ഈ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ സെപ്‌റ്റോയുടെ പ്രതികരണവും ചർച്ചയായി.
ശശാങ്ക് എന്ന യുവാവിനെതിരെ സെപ്‌റ്റോ ഡെലിവറി ഏജന്റ് വിഷ്ണുവർദ്ധൻ ഉണ്ടാക്കിയ ആക്രമണമാണ് പരാതിയിട്ടത്. ഡെലിവറി സമയത്ത് ലൊക്കേഷൻ തെറ്റായതിനെ തുടർന്നാണ് തർക്കം ആരംഭിച്ചത്. ശശാങ്കിന്റെ ഭാര്യയുടെ സഹോദരി ഓർഡർ സ്വീകരിക്കാൻ വന്നപ്പോൾ, ഡെലിവറി ജീവനക്കാരൻ വിലാസത്തിൽ പിശകുണ്ടെന്ന് തർക്കിച്ചു. ഇത് കേട്ട് പുറത്തെത്തിയ ശശാങ്ക്, ഏജന്റിന്റെ വാഹന നമ്പർ ഫോട്ടോയെടുക്കാൻ ശ്രമിച്ചു. തുടർന്ന് ശശാങ്കും അനിരുദ്ധും തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും തര്‍ക്കം കൈയാങ്കളിയിലേക്ക് വഴിമാറുകയും ചെയ്തു.

ആക്രമണത്തിൽ ശശാങ്കിന് തലയിലും കണ്ണിനും സാരമായ പരിക്കുകൾ ഏറ്റു. കണ്പോള ഒടിഞ്ഞതായി പൊലീസ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം ഇപ്പോൾ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രി സൂചന പ്രകാരം, ഒരാഴ്ചയ്ക്കുള്ളിൽ സുഖം കിട്ടിയില്ലെങ്കിൽ ശസ്ത്രക്രിയ ആവശ്യമായി വരുമെന്നാണ് അറിയുന്നത്.

അതേസമയം സംഭവത്തിൽ സെപ്‌റ്റോ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച പ്രസ്താവനയിൽ, നടന്ന സംഭവത്തിൽ സെപ്‌റ്റോ ഖേദം പ്രകടിപ്പിച്ചു. കൂടാതെ ഇരയെ ൽ സഹായിക്കാൻ സാധ്യമായ നടപടികൾ ചെയ്യുമെന്ന് ഉറപ്പുനൽകുകയും ചെയ്യുമെന്ന് സെപ്‌റ്റോ തങ്ങളുടെ പ്രതികരണം പങ്കുവച്ചത്.

ബസവേശ്വരനഗര പൊലീസ് ആക്രമണത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതി വിഷ്ണുവർദ്ധനെ തിരിച്ചറിയാനുള്ള തിരച്ചിൽ നടത്തുന്നു. സിസിടിവി ഫുട്ടേജും മറ്റ് തെളിവുകളും പൊലീസ് പരിശോധിക്കുന്നു.