വായു മലിനീകരണം രൂക്ഷം; ഡൽഹിയിൽ 2 ദിവസം സ്കൂളുകൾക്ക് അവധി

വായു മലിനീകരണം രൂക്ഷമായി സാഹചര്യത്തിൽ രാജ്യ തലസ്ഥാനത്ത് 2 ദിവസത്തെക്ക് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. മലിനീകരണ തോത് ഉയർന്ന സാ​ഹചര്യത്തിൽ ഡൽഹിയിലെ എല്ലാ സർക്കാർ, സ്വകാര്യ പ്രൈമറി സ്കൂളുകൾക്കു അടുത്ത 2 ദിവസം അവധിയായിരിക്കുമെന്ന് അദ്ദേഹം ട്വീറ്റിൽ കുറിച്ചു.