ആട് ക്ഷാമം: കയറ്റുമതി വിലക്കി കുവൈറ്റ്

കുവൈറ്റ്: ആടുകളെ കയറ്റുമതി ചെയ്യുന്നത് വിലക്കി കുവൈറ്റ്. ഇറക്കുമതി ചെയ്തതുള്‍പ്പെടെയുള്ള ആടുകളുടെ കയറ്റുമതിക്ക് മാർച്ച് ഒന്നു മുതലാണ് വാണിജ്യ മന്ത്രാലയം വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. വിപണിയിൽ ആടുകളുടെ എണ്ണത്തിൽ വൻകുറവ് കണ്ടതിനെ തുടർന്നാണ് ഇത്തരമൊരു നിയന്ത്രണം നടപ്പിലാക്കുന്നത്. രോഗം അടക്കമുള്ള കാരണങ്ങളാൽ ആടുകളെ മറ്റ് രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതിന് കുവൈറ്റിൽ കടുത്ത നിയന്ത്രണങ്ങളുണ്ട്.

ഇതുകൊണ്ട് തന്നെ ഇറക്കുമതിയിൽ കുറവ് വന്ന സാഹചര്യത്തിൽ പ്രാദേശിക ആടുകളെയാണ് മാംസാവശ്യങ്ങള്‍ക്കായി കൂടുതൽ ഉപയോഗിച്ചിരുന്നത്. റമദാൻ കാലം എത്തുമ്പോൾ മാംസത്തിന് ആവശ്യക്കാർ ഇരട്ടിയിലേറെയാകും. നിലവില‍െ ആട് കയറ്റുമതി നിയന്ത്രിച്ചില്ലെങ്കിൽ പ്രതിസന്ധി ഉയരുമെന്ന സാഹചര്യത്തിലാണ് വാണിജ്യ മന്ത്രാലയത്തിന്റെ ഇടപെടൽ.