കുവൈത്ത് ടാക്സികളിൽ രണ്ടുപേരിൽ കൂടുതൽ യാത്ര ചെയ്യാൻ അനുവാദമില്ല

0
34

കുവൈത്ത് സിറ്റി : രാജ്യവ്യാപകമായി കുവൈറ്റിൽ മാസത്തേക്ക് കർഫ്യൂ ഏർപ്പെടുത്തുകയും രാജ്യത്തേക്ക് പ്രവാസികൾക്ക് പ്രവേശനം ഏർപ്പെടുത്തുന്നതിനുള്ള വിലക്ക് തുടർ അറിയിപ്പ് ഉണ്ടാകുന്നതുവരെ നീട്ടുകയും ചെയ്തതിനു പുറമേ, കുവൈറ്റ് സർക്കാർ  ടാക്സികളിലെ യാത്രക്കാരുടെ എണ്ണം നിയന്ത്രിച്ചുകൊണ്ട് ഉത്തരവിറക്കി . പുതിയ ഉത്തരവനുസരിച്ച്ഒ രു സമയം  ടാക്സിയിൽ രണ്ട് യാത്രക്കാരെ  മാത്രമേ  കയറ്റാൻ അനുമതിയുള്ളൂ. നേരത്തെ കോവിഡ് നിയന്ത്രണ മാനദണ്ഡങ്ങളുടെ ഭാഗമായി ടാക്സി വീൽ ഒരു സമയത്ത് ഒരു യാത്രക്കാരനെ മാത്രമേ അനുവദിക്കുകയുള്ളൂ എന്ന് സർക്കാർ ഉത്തരവിട്ടിരുന്നു. ഇതിനെ തുടർന്ന് ടാക്സി സർവീസുകൾ നടത്തിയവർക്ക് കനത്ത നഷ്ടമാണ് നേരിടേണ്ടിവന്നത്.

സർക്കാർ തീരുമാനത്തിനെതിരെ ടാക്സി ഉടമകൾ രംഗത്തെത്തി.  വാഹന വാടക, വാഹന ഗഡു, ജീവനക്കാരുടെ ശമ്പളം, കെട്ടിട വാടക എന്നിവ ഉൾപ്പെടെയുള്ള സാമ്പത്തിക ബാധ്യതകൾ നിറവേറ്റാൻ ഈ തീരുമാനം തടസ്സം സൃഷ്ടിക്കും എന്ന്  ഉടമകൾ ആരോപിച്ചു.

തീരുമാനം നടപ്പിലാക്കുന്നതിനുള്ള ബുദ്ധിമുട്ടിന് മറ്റൊരു കാരണവും അവർ ചൂണ്ടിക്കാട്ടി, കുട്ടികളുള്ള സ്ത്രീകളും , കുടുംബങ്ങളും പതിവ് യാത്രക്കാരായി ഉണ്ട്. അപ്പോൾ രണ്ടുപേരെ മാത്രം ഇങ്ങനെ അനുവദിക്കാൻ ആകുമെന്ന സംശയമാണ് അവർ മുന്നോട്ടുവയ്ക്കുന്നത്.