ഖൈതാനിൽ സുരക്ഷാ പരിശോധന, 1220 ലംഘനങ്ങൾ പിടികൂടി

കുവൈത്ത് സിറ്റി: ഖൈത്താൻ മേഖലയിൽ നടത്തിയ സുരക്ഷാ പരിശോധനയിൽ 1,220 നിയമലംഘനങ്ങൾ രേഖപ്പെടുത്തി. ഓപ്പറേഷൻസ് ആൻഡ് ട്രാഫിക് സെക്ടർ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സയേഗ്, ആഭ്യന്തര വകുപ്പ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മിഷാൽ അൽ സുവൈജി എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു പരിശോധന.