കണ്ണൂരിലെ പ്രളയബാധിതർക്ക് ഓണക്കിറ്റുമായി സാരഥി കുവൈറ്

nor
കണ്ണൂരിലെ പാപ്പിനിശ്ശേരി തുരുത്തി മേഖലയിലെ പ്രളയബാധിതരായ നൂറോളം കുടുംബങ്ങൾക്ക്  ഓണക്കിറ്റ്കൾ വിതരണം ചെയ്യാൻ  സാരഥി വൈസ് പ്രസിഡന്റ് ശ്രീ.വിനോദ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ഇന്നലെ ചേർന്ന സാരഥി കുവൈറ്റിന്റെ  യോഗത്തിൽ തീരുമാനമായി.
സാരഥി അഹമ്മദി യൂണിറ്റ് ഇതിനായി സമാഹരിച്ച തുക സാരഥി ട്രഷറർ ശ്രീ.ബിജു.സി.വിക്ക് കൈമാറി. ജനറൽ സെക്രട്ടറി ശ്രീ.കെ.ആർ.അജി പ്രളയാനന്തരം സാരഥി നടത്തിയ വിവിധ പ്രവർത്തനങ്ങളെ പറ്റി യോഗത്തിൽ വിശദീകരിച്ചു.
പ്രസ്തുത യോഗത്തിൽ സാരഥിയുടെ വിവിധ യൂണിറ്റ് പ്രതിനിധികൾക്കൊപ്പം സാരഥി ട്രസ്റ്റ് ചെയർമാൻ ശ്രീ.കെ.സുരേഷ്, വൈസ് ചെയർമാൻ സജീവ് നാരായണൻ, വനിതാ വേദി ചെയർപേഴ്സൺ ശ്രീമതി. ബിന്ദു സജീവ്, സാരഥി സെക്രട്ടറി ദീപു , ജോ:സെക്രട്ടറി ബിജു.MP, ഗുരുകുലം ചീഫ് മനു മോഹൻ എന്നിവർ സന്നിഹിതരായിരുന്നു.