കിംഗ് ഫഹദ് മോട്ടോര്‍വേയിലൂടെ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണം

കുവൈത്ത് സിറ്റി: കിംഗ് ഫഹദ് മോട്ടോര്‍വേയിലൂടെ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു. അറ്റക്കുറ്റപ്പണി നടക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്.
ഇതിനോടനുബന്ധിച്ച് ജനങ്ങളെ ബോധവത്ക്കരിക്കുന്നതിൻ്റെ ഭാഗമായി വാഹനം ഓടിക്കുമ്പോള്‍ പുലർത്തേണ്ട ജാഗ്രത ഓർമ്മിപ്പിച്ച് ആഭ്യന്തര മന്ത്രാലയം ഒരു വീഡിയോ പുറത്തുവിട്ടിരുന്നു.