കുവൈത്തിന് കരുത്തായി എച്ച് 225 എം കാരകൽ ഹെലികോപ്റ്ററുകൾ

കുവൈത്ത് സിറ്റി: കുവൈത്തിൻ്റെ സൈനിക ശക്തി വർധിപ്പിച്ച് എച്ച് 225 എം കാരകൽ ഹെലികോപ്റ്ററുകൾ. എയർബസ് വികസിപ്പിച്ചെടുത്ത 30 ഹെലികോപ്റ്ററുകൾ ആണ് കുവൈത്തിന് സ്വന്തമാവുക. ഇതിൽ ആദ്യ ബാച്ച് ആണ് ഇപ്പോൾ എത്തിയിരിക്കുന്നത്. കോപ്ടറുകൾ അലി അൽ സലിം വ്യോമതാവളത്തിൽ കമ്മീഷൻ ചെയ്യുന്നതിന് സാക്ഷിയാവാൻ ചീഫ് ഓഫ് ജനറൽ സ്റ്റാഫ് ഓഫ് കുവൈത്ത് ആർമി ലഫ്റ്റനൻറ് ജനറൽ സ്റ്റാഫ് ഖാലിദ് സ്വാലിഹ് അൽ സബ എത്തിയിരുന്നു.
ഫ്രഞ്ച് നിർമ്മിത മൾട്ടിറോൾ മിലിട്ടറി യൂട്ടിലിറ്റിയാണ് ഈ ഹെലികോപ്റ്ററുകളുടെ പ്രത്യേകത. ഇവ കുവൈത്ത് സൈന്യത്തിന് വലിയ മുതൽക്കൂട്ടാകും എന്ന് ആർമി വൃത്തങ്ങൾ പറഞ്ഞു. ദുരന്തബാധിത പ്രദേശങ്ങളിലേക്ക് എത്തിപ്പെടുന്നതും രക്ഷാപ്രവർത്തനത്തിനും ദ്രുതഗതിയിലുള്ള ഇടപെടലുകൾക്കും ഇവ സഹായകമാകുമെന്നും എന്നും അധികൃതർ പറഞ്ഞു.