വിമാന ടിക്കറ്റുകൾ ലഭിക്കുന്നില്ല , കുവൈത്തിലേക്ക് മടങ്ങാനാവാതെ ട്രാൻസിറ്റ് രാജ്യങ്ങളിൽ കുടുങ്ങി പ്രവാസികൾ

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് വരുന്ന യാത്രക്കാരുടെ എണ്ണം താൽക്കാലികമായി പരിമിതപ്പെടുത്താനുള്ള ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) തീരുമാനം മൂലം ട്രാൻസിറ്റ് രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്നത് നിരവധി പ്രവാസികൾ . കുവൈത്തിലേക്ക് നേരിട്ടുള്ള യാത്രയ്ക്ക് നിരോധനമുള്ള ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്നുള്ള പ്രവാസികളാണ് പുതിയ തീരുമാനത്തിൽ ദുരിതമനുഭവിക്കുന്നത് . കുവൈത്തിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന നിരോധിത രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾ ട്രാൻസിറ്റ് രാജ്യങ്ങളിലെ 14 ദിവസത്തെ ക്വാറന്റൈൻ പൂർത്തീകരിച്ച്തിന് ശേഷവും, അവിടെ തന്നെ തുടരാൻ നിർബന്ധിതരാവുന്നത് സാമ്പത്തികമായി വൻ ബാധ്യതയാണ് സൃഷ്ടിക്കുന്നത്

നിരവധി പ്രവാസികൾ യുഎഇ, സൗദി അറേബ്യ , എത്യോപ്യ എന്നിവിടങ്ങളിൽ ക്വാറന്റൈൻ ചെലവഴിച്ചതിന് ശേഷവും കുടുങ്ങിക്കിടക്കുകയാണ്. ഇപ്പോൾ ഓരോ ഫ്ലൈറ്റിലും പരിമിതമായ എണ്ണം ടിക്കറ്റുകൾ ലഭ്യമായതിനാൽ ഈ ട്രാൻസിറ്റ് രാജ്യങ്ങളിൽ തങ്ങുന്നത് എത്രകാലം നീണ്ടുനിൽക്കുമെന്ന് അറിയാത്ത സാഹചര്യത്തിലാണ് ഇവർ.

പുതിയ ഇനം കുറവാണോ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി ആയി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന ഓരോ യാത്രക്കാരനെയും നിർബന്ധിത പരിശോധനയ്ക്ക് വിധേയരാകുന്നുണ്ട്. ഇതിനെ തുടർന്നാണ്
പ്രതിദിനം എയർപോർട്ടിൽ എത്തുന്ന ഇന്ന് യാത്രക്കാരുടെ എണ്ണം 1000 കവിയരുത് എന്നും, ഓരോ ഇൻകമിംഗ് ഫ്ലൈറ്റിലെയും സീറ്റുകളുടെ എണ്ണം 35 ആയി പരിമിതപ്പെടുത്താനും ആരോഗ്യ മന്ത്രാലയത്തിൻ്റെ ശുപാർശകൾക്കനുസൃതമായി ഡി.ജി.സി.എ ഉത്തരവിട്ടത്