ജൂൺ ഒന്നുമുതൽ കുവൈത്ത് വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർ സേവന നികുതി നൽകണം

കുവൈത്ത്‌ സിറ്റി : കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാരും സേവന നികുതി നൽകണം. ജൂണ്‍ ഒന്ന് മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും. .കുവൈത്ത്‌ വിമാന താവളം വഴി പുറപ്പെടുന്ന യാത്രക്കാർക്ക്‌ 3 ദിനാറും കുവൈത്തിൽ എത്തുന്ന യാത്രക്കാർക്ക്‌ 2 ദിനാറുമാണു സേവന ഫീസ്‌ ആയി നിശ്ചയിച്ചിരിക്കുന്നത്‌. മുൻ നിശ്ചയിച്ച പ്രകാരം ആണ് പുതിയ നിരക്ക്‌ ഏർപ്പെടുത്തുന്നതെന്ന് സിവിൽ വ്യോമയാന സമിതി വക്താവ്‌ സ അൽ ഒതൈബി അറിയിച്ചു. യാത്രക്കാരിൽ നിന്നും വിമാന ടിക്കറ്റ്‌ നിരക്കിനോടൊപ്പം സേവന ഫീസും ഈടാക്കുക.