കുവൈത്തിലെ വാഹന ഉപയോക്താക്കൾക്ക് ജാഗ്രത നിർദ്ദേശം

0
21

കുവൈത്ത് സിറ്റി:മോശം കാലാവസ്ഥയെ തുടർന്ന് കുവൈത്തിലെ വാഹന ഉപയോക്താക്കൾക്ക് ജാഗ്രത നിർദ്ദേശം. കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ സെക്യൂരിറ്റി മീഡിയ വിഭാഗമാണ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്. കാലാവസ്ഥ മോശമായതിനെ തുടർന്ന് റോഡുകളിൽ കാഴ്ചക്കുറവ് അനുഭവപ്പെട്ടേക്കാം, ഈ സാഹചര്യത്തിലാണ് മുൻകരുതലെടുക്കാൻ നിർദ്ദേശിച്ചിരിക്കുന്നത്. പരിപൂർണ്ണ ജാഗ്രതയോടെ വാഹനം ഓടിക്കണമെന്നും വാഹനങ്ങൾ തമ്മിൽ നിശ്ചിത അകലം പാലിക്കണമെന്നും നിർദ്ദേശത്തിൽ ഉണ്ട്.