കുവൈത്ത് സിറ്റി: ഇൻഷുറൻസ് റെഗുലേറ്ററി അതോറിറ്റി കുവൈത്തിലെ വാഹനങ്ങളുടെ നിർബന്ധിത ഇൻഷുറൻസ് തുക പ്രഖ്യാപിച്ചു. പുതിയ ഇൻഷുറൻസ് നിരക്ക് അനുസരിച്ചുള്ള വിവരങ്ങൾ ഇപ്രകാരമാണ്, സ്വകാര്യ വാഹനങ്ങൾക്ക് ഒരു വർഷത്തെ നികുതി 17.5 ദിനാറ് മുതൽ 20.5 ദിനാർ വരെ ആയിരിക്കും. രണ്ട് വർഷത്തേക്കാണ് ഇൻഷുറൻസ് എടുക്കുന്നതെങ്കിൽ ഇത് 35 ദിനാർ മുതൽ 41 ദിനാർ വരെ ആയിരിക്കും. എന്നാൽ മൂന്ന് വർഷത്തേക്ക് ഇത് 52 മുതൽ 61 ദിനാർ വരെയും ആയിരിക്കും.
ടാക്സി വാഹനങ്ങളുടെ വാർഷിക നിരക്ക് 21.5 ദിനാർ മുതൽ 27.5 ദിനാർ ആണ്. രണ്ടു വർഷത്തേക്ക് ഇത് 43 മുതൽ 55 ദിനാർ വരെ ആയിരിക്കും. എട്ടു മുതൽ 20 സീറ്റ് വരെയുള്ള ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് 33 മുതൽ 57 ദിനാർ വരെയാണ് വാർഷിക പ്രീമിയം. ഇനിമുതൽ ഇൻഷുറൻസ് പ്രീമിയം പണമായി അടയ്ക്കാൻ സാധിക്കുകയില്ല. കെ നെറ്റ് അല്ലെങ്കിൽ ബാങ്ക് ചെക്ക് മുഖേനയേ ഇനി പ്രീമിയം സ്വീകരിക്കുകയുള്ളൂ. കോവിഡ്, കള്ളപ്പണം വെളുപ്പിക്കൽ എന്നീ സാഹചര്യത്തിലാണ് ആഭ്യന്തരമന്ത്രാലയത്തിൻ്റെ ഈ തീരുമാനം