കുവൈത്തിൽ വൻ ആയുധ മയക്കുമരുന്നു വേട്ട

കുവൈത്ത് സിറ്റി: കുവൈത്തിൽ വൻ ആയുധ മയക്കുമരുന്നു വേട്ട, ട്രക്കിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച രണ്ട് ദശലക്ഷം മയക്കുമരുന്നും (ക്യാപ്റ്റഗൺ) , ഒമ്പത് ആയുധങ്ങളും മദ്യക്കുപ്പികളും സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.
ആഭ്യന്തരമന്ത്രി ഷെയ്ഖ് തമർ അലി അൽ സബ, മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറി ലെഫ്റ്റ്-ജനറൽ. ഏസം അൽ-നഹാം എന്നിവർ നേരിട്ടെത്തി ഇവ പരിശോധിച്ചു
പിടിച്ചെടുത്ത വസ്തുക്കൾ ഒരു ട്രക്കിനുള്ളിൽ നൂതനമായ രീതിയിൽ മറച്ചു വച്ചാണ് രാജ്യത്തേക്ക് കടത്തിയതെന്ന് മന്ത്രാലയത്തിന്റ പബ്ലിക് റിലേഷൻസ് വകുപ്പും പത്രക്കുറിപ്പിൽ പറഞ്ഞു.
കുവൈത്ത്ആഭ്യന്തര മന്ത്രാലയത്തിന്റെ ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ ഡ്രഗ് കൺട്രോൾ ജിഎഡിസിയും സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ മയക്കുമരുന്ന് നിയന്ത്രണത്തിനുള്ള ജനറൽ ഡയറക്ടറേറ്റും സംയുക്തമായാണ് ഇവ പിടിച്ചെടുത്തത്.
വഫ്രയിൽ നിന്ന് സബ അൽ അഹ്മദിലെ ഒരു ക്യാമ്പിലേക്ക് മയക്കു മരുന്നും ആയുധങ്ങളും കാട്ടുന്നതായി വിവരം ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ട്രക്ക് പിടിച്ചെടുത്തത്. ഏതാനും പ്രതികളും പിടിയിലായിട്ടുണ്ട്.
രണ്ട് ദശലക്ഷം ക്യാപ്റ്റഗൺ, വെടിമരുന്ന്, ആയുധങ്ങൾ, വീഞ്ഞ് എന്നിവ ട്രക്കിൽ നിന്ന് കണ്ടെത്തി.അയൽ സംസ്ഥാനങ്ങളിലേക്ക് കടത്തുന്നതിനാണ് ഈ മരുന്നുകൾ രാജ്യത്തേക്ക് കൊണ്ടുവന്നതെന്ന് പ്രതികൾ സമ്മതിച്ചു, മയക്കുമരുന്ന് കള്ളക്കടത്ത് ശ്രമങ്ങളെ നിർണായകമായി നേരിടുന്നതിനുള്ള ആത്മാർത്ഥമായ ശ്രമങ്ങൾക്ക് ആഭ്യന്തരമന്ത്രി ജി‌എ‌ഡി‌സി ഉദ്യോഗസ്ഥർക്ക് നന്ദി പറഞ്ഞു. സൗദി ആഭ്യന്തര മന്ത്രാലയത്തിനും അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നെയ്ഫ്‌ രാജകുമാരനും ശൈഖ് താമർ നന്ദി അറിയിച്ചു.