ഗ്രീൻ ഐലൻഡിനുള്ളിൽ ബാർബിക്യൂ നിരോധിച്ചു

കുവൈത്തിലെ സുപ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ഗ്രീൻ
ഐലൻഡിനുള്ളിൽ ബാർബിക്യൂ നിരോധിച്ചു ഗ്രീൻ ഐലന്റ് പ്രവർത്തനങ്ങൾ കൈകാര്യംചെയ്യുന്ന ടൂറിസ്റ്റിക് എന്റർപ്രൈസസ് എന്ന കമ്പനിയാണ് ട്വിറ്റരില്ലോടെ തീരുമാനം അറിയിച്ചത്.
ഈ മാസം 13 മുതൽ ഇത് നടപ്പാക്കി തുടങ്ങിയതായും കമ്പനി അറിയിച്ചു.ദ്വീപിൽ
ബാർബിക്യൂ ഉണ്ടാക്കുമ്പോൾ പാലിക്കേണ്ട മുൻകരുതലുകൾ ദ്വീപിലെ സന്ദർശകർ പാലിക്കാത്തതാണ് ഇതിന് പ്രധാന കാരണം. മാംസം വേവിക്കാൻ കത്തിക്കുന്ന കരി തുറന്ന രീതിയിൽ ഉപേക്ഷിക്കരുത് എന്ന് നിർദ്ദേശം ഉണ്ട്. എന്നാല് പലരും ഇത് പാലിക്കാത്തത്‌ പരിസ്ഥിതിക്ക വ്യാപകമായ നാശനഷ്ടം ഉണ്ടാക്കുകയും. കുട്ടികൾ അപകടത്തിൽ പെടുന്നതിനും ഇടയാക്കുന്നതയും കമ്പനി അധികൃതർ പറഞ്ഞു. കൂടാതെ
ബാർബിക്യുവിൽ നിന്ന് വരുന്ന പുക അ
ദ്വീപ് യാത്രക്കാരുടെ കായിക വ്യായാമത്തെ ബാധിക്കുന്നതായി പരാതി ഉണ്ട്.