വിദ്യാഭ്യാസ മന്ത്രാലയത്തിൽ രണ്ടുവർഷത്തിനകം 97% സ്വദേശിവൽക്കരണം നടപ്പാക്കും

കുവൈത്ത് സിറ്റി: രണ്ടുവർഷത്തിനകം കുവൈത്തിലെ വിദ്യാഭ്യാസ മന്ത്രാലയത്തിൽ 97% സ്വദേശി വൽക്കരണം നടപ്പാക്കുമെന്ന് ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2017 ൽ രാജ്യം കൈകൊണ്ട സ്വദേശിവൽക്കരണ തീരുമാനം ഊർജ്ജിതമായി നടപ്പാക്കണമെന്ന് സിവിൽസർവീസ് ബ്യൂറോ ബന്ധപ്പെട്ട മന്ത്രാലയങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിൻറെ ഭാഗമായി 417 പ്രവാസി ജീവനക്കാരുടെ വർക്ക് കോൺട്രാക്ട് വിദ്യാഭ്യാസ മന്ത്രാലയം ഉടൻ റദ്ദാക്കുമെന്ന് ഔദ്യോഗികവൃത്തങ്ങൾ സ്ഥിരീകരിച്ചതായി അൽ അൽബാ പത്രം റിപ്പോർട്ട് ചെയ്തു.
കോൺട്രാക്ട് റദ്ദ് ചെയ്യുന്നവരുടെ വിവരങ്ങളടങ്ങിയ പട്ടിക തയ്യാറാക്കി കഴിഞ്ഞു. സർക്കാർ അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ സൂചന നൽകിയതായാണ് റിപ്പോർട്ടുകളിൽ പറയുന്നത്.

വിദ്യാഭ്യാസ മന്ത്രാലയം കഴിഞ്ഞമാസം പുറത്തിറക്കിയ റിപ്പോർട്ട് അനുസരിച്ച്, രാജ്യത്തിന് പുറത്ത് കുടുങ്ങിക്കിടക്കുന്ന 54% അധ്യാപകരെയും ജോലിയിൽ നിന്ന് പിരിച്ചു വിടും. യാത്രാ നിരോധനം മൂലം 694 ജീവനക്കാരാണ് ആണ് കോവിഡ വ്യാപനത്തിന് തുടക്കം മുതൽ പുറത്തു പോയത്. കഴിഞ്ഞ ഓഗസ്റ്റ് മുതൽ മുതൽ ഇവരുടെ ആരുടെ താമസ രേഖകൾ പുതുക്കുന്നത് കുവൈത്ത് അധികൃതർ നിർത്തലാക്കിയിരുന്നു.