കാസറഗോഡ് അസോസിയേഷൻ പ്രതിനിധി സംഘം അംബാസഡറുമായി കൂടിക്കാഴ്ച നടത്തി .

കുവൈറ്റ്‌ സിറ്റി: കുവൈറ്റിലെ കാസറഗോഡ് ജില്ലക്കാരുടെ പൊതുവേദിയായ കാസറഗോഡ് അസോസിയേഷൻ പ്രതിനിധികൾ
ഇന്ത്യൻ അംബാസഡർ ശ്രീ സിബി ജോർജുമായി കൂടികാഴ്ച്ച നടത്തി.

കാസറഗോഡ്‌ ജില്ലക്കാരായ കുവൈത്ത്‌ പ്രവാസികളായവർ നേരിടുന്ന പ്രശ്നങ്ങളേയും, ഇന്ത്യയുടെ എഴുപതിയഞ്ചാം സ്വാതന്ത്രത്തിന്റെ ഭാഗമായുള്ള ആസാദ്‌ കാ അമ്രീത്‌ മഹോത്സവും, ഇന്ത്യ കുവൈത്ത്‌ ഡിപ്ലോമാറ്റിക്ക്‌ റിപ്പബ്ലിക്ക്‌ റിലേഷൻസിന്റെ അറുപതാം വാർഷികവും ഉൾപെടുത്തികൊണ്ട്‌
അസോസിയേഷന്റെ പതിനേഴാം വാർഷികാഘോഷത്തിന്റെ ഭാഗമായി സഗീർ തൃക്കരിപ്പൂർ മെമ്മോറിയൽ കുടിവെള്ളം പദ്ധതിയുടെ ധനശേഖരർത്ഥം നടത്തുന്ന കാസറഗോഡ് ഉത്സവ് 2021 കുറിച്ചും അദ്ദേഹവുമായി സംസാരിച്ചു.

ഉത്സവ്‌ 2021ന്റെ ഉത്ഘാടനം ഒക്ടോബർ 15 വെള്ളിയാഴ്ച്ച വൈകുന്നേരം നാല് മണിക്ക്‌ അംബാസഡർ ഓൺലൈനിൽ നിർവ്വഹിക്കും.

പാട്രേൺ അപ്സര മഹമൂദ്‌, പ്രസിഡണ്ട്‌ പിഎ നാസർ, ട്രഷറർ സിഎച്ച്‌ മുഹമ്മദ്‌ കുഞ്ഞി, ചീഫ്‌ കോഡിനേറ്റർ അസീസ്‌ തളങ്കര, പ്രോഗ്രാം ജനറൽ കൺവീനർ അബ്ദുള്ള കടവത്ത്‌, കൺവീനർ ഷുഹൈബ്‌ ഷെയ്ഖ്‌ എന്നിവർ കൂടികഴ്ചയിൽ സംബന്ധിച്ചു