കുവൈത്ത്  കെ.എം.സി.സി. ചെസ്സ് ടൂർണമെന്റ് സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി:
കുവൈത്ത് കെ.എം.സി.സി. സംസ്ഥാന സ്പോർട്സ് വിങ് സംഘടിപ്പിച്ച ഓൾ കേരള ഓപ്പൺ ചെസ്സ് ടൂർണമെന്റ് അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ കെ.എം.സി.സി സംസ്ഥാന ആക്ടിങ് പ്രസിഡന്റ് സുബൈർ പാറക്കടവ് ഉൽഘാടനം ചെയ്തു. സ്പോർട്സ് വിങ്ങ് ചെയർമാർ റസാക്ക് അയ്യൂർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കുവൈത്ത് ഇന്ത്യൻ ചെസ്സ് അസോസിയേഷൻ പ്രസിഡന്റ് സോണി ഫ്രാൻസിസ് മുഖ്യാഥിതിയായിരുന്നു. കുവൈത്തിലെ പ്രമുഖ താരങ്ങൾ മാറ്റുരച്ച മൽസരത്തിൽ മുഹമ്മദ് കോയ ബാലുശ്ശേരി ജേതാവായി. പത്തനംതിട്ട സ്വദേശി ജിനു ജോം രണ്ടാം സ്ഥാനവും ആലപ്പുഴ സ്വദേശി ടിറ്റോ സ്റ്റാൻലി മൂന്നാം സ്ഥാനവും നേടി. ആരോൺ സഞ്ജുവും റോസ് സഞ്ജുവും ജൂനിയർ ലെവലിൽ മികച്ച പ്രകടനം കാഴ്ചവെച്ചു. മുൻ  സംസ്ഥാന ചെസ്സ് പ്ലെയറും  കുവൈത്തിൽ നിന്നുള്ള ആർബിറ്ററുമായ നന്ദകുമാർ മേനോൻ കളി നിയന്ത്രിച്ചു.
കുവൈത്ത് കെ.എം.സി.സി ആക്ടിങ് ജനറൽ സെക്രട്ടറി എഞ്ചിനീയർ മുഷ്താഖ്, വൈസ് പ്രസിഡന്റ്മാരായ എൻ.കെ.ഖാലിദ് ഹാജി, ഹാരിസ് വള്ളിയോത്ത്, സെക്രട്ടറി ശരീഫ് ഒതുക്കുങ്ങൽ എന്നിവർ വിജയികൾക്കുള്ള ട്രോഫികൾ കൈമാറി. അർബിറ്റർക്കുള്ള കുവൈത്ത് കെ.എം.സി.സി സ്പോർട്സ് വിങ്ങ് ഉപഹാരം മുൻ ജനറൽ സെക്രട്ടറി ബഷീർ ബാത്തയും കൈമാറി. സുബിൻ ജോൺ, ഹസ്സൻ ബല്ല, സലിം എം.എൽ.സി,  എസ്.എം ഹമീദ്, ഷാഫി ആലിക്കൽ, ഷമീദ് മമ്മാകുന്ന്  എന്നിവർ മത്സരത്തിന് നേതൃത്വം നൽകി.കുവൈത്ത് കെ.എം.സി.സി. യുടെ വിവിധ ജില്ലാ മണ്ഡലം ഭാരവാഹികൾ സന്നിഹിതരായിരുന്നു. സംസ്ഥാന സ്പോർട്സ് വിങ്ങ് ജനറൽ കൺവീനർ ഷാഹുൽ ബേപ്പൂർ സ്വാഗതവും കൺവീനർ സൈതലവി ഷൊർണൂർ നന്ദിയും പറഞ്ഞു.
(പടം അടിക്കുറിപ്പ്: 1. കുവൈത്ത് കെ.എം.സി.സി. സംസ്ഥാന സ്പോർട്സ് വിങ് സംഘടിപ്പിച്ച ഓൾ കേരള ഓപ്പൺ ചെസ്സ് ടൂർണമെന്റ് ഒന്നാം സ്ഥാനം നേടിയ മുഹമ്മദ് കോയ ബാലുശ്ശേരിക്കുള്ള ട്രോഫി സംസ്ഥാന ആക്ടിങ് പ്രസിഡന്റ് സുബൈർ പാറക്കടവ് കൈമാറുന്നു.2. മത്സരാർത്ഥികൾ)